Monday, August 3, 2009

BSNL ബ്രോഡ്‌ ബാന്‍ഡ്‌ പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ !

പല സംരംഭകരും ഇന്‍റര്‍നെറ്റ് പ്ലാന്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തില്‍ ആണ്. അല്പം ആലോചിച്ചാല്‍ ആര്‍ക്കും സ്വന്തമായി തീരുമാനത്തില്‍ എത്താവുന്നതാണ്. ഇന്‍റര്‍നെറ്റില്‍ ചിലവഴിക്കുന്ന സമയവും സന്ദര്‍ശിക്കുന്ന സൈറ്റുകളുടെ സ്വഭാവവും അനുസരിച്ചായിരിക്കും ഡൗണ്‍ലോഡ്‌ ലിമിറ്റ് കണക്കാക്കുന്നത്. പ്രധാനപ്പെട്ട പ്ലാനുകള്‍ താഴെ നല്‍കിയിരിക്കുന്നു.
  • പ്ലാന്‍ 250 - ഈ സ്റ്റാര്‍ട്ട്‌ അപ്പ്‌ പ്ലാന്‍ പലപ്പോഴും ഹോം ഉപഭോക്താക്കള്‍ക്ക്‌ പോലും തികയാതെ വരും. ഒരു ജി ബി മാത്രം ഉപയോഗിക്കാവുന്ന ഈ പ്ലാനില്‍ അധികം ഉപയോഗിക്കുന്ന ഓരോ എം ബി ക്കും 90 പൈസ നിരക്കില്‍ അധിക ചാര്‍ജ് ഈടാക്കുന്നതാണ്. ബില്‍ പെയ്മെന്റ്റ്‌ , മറ്റു ഇന്റര്നെറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് മാത്രമായി ഉപയോഗിച്ചാലും ഈ പ്ലാന്‍ തികയാതെ വരും.
  • പ്ലാന്‍ 700 - 4 gb ഉപയോഗിക്കാവുന്ന ഈ ബിസിനസ്‌ പ്ലാന്‍ ഒരു അക്ഷയ കേന്ദ്രത്തിലെ ശരാശരി സേവങ്ങള്‍ക്ക് ധാരാളം മതിയാവും. എങ്കിലും ഇന്റര്‍നെറ്റ്‌ കഫെ സൗകര്യം ഉള്ള കേന്ദ്രങ്ങളില്‍ ഇതു തികച്ചും അപര്യാപ്തമായിക്കും.
  • പ്ലാന്‍ 1250 / 1200 - 8 gb ലിമിറ്റ് ഉള്ള ഈ പ്ലാന്‍ ഒരു ദിവസം 300 mb യില്‍ താഴെ ഉപയോഗം വരുന്ന കേന്ദ്രങ്ങള്‍ക്ക് അനുയോജ്യമായ പ്ലാന്‍ ആണ്. ഒരു ശരാശരി വെബ്സൈറ്റ്‌ 5 മണിക്കൂറോളം ഉപയോഗിച്ചാല്‍ മാത്രമെ ഒരു ദിവസം ഈ പരിധിയില്‍ എത്തുകയുള്ളൂ.
  • പ്ലാന്‍ 3300 -ഒരു ദിവസം ശരാശരി 100 രൂപ ഇന്റര്‍നെറ്റ്‌ വഴി വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്ക് ഉപയോഗത്തിന് പരിമിധികളില്ലാത്ത ഈ പ്ലാന്‍ ഉപയോഗിക്കുന്നവുന്നതാണ് .

No comments:

Post a Comment