- ഏത് ഉല്പന്നം അല്ലെങ്കില്‍ സേവനം ആണ് നിങ്ങള്‍ പരസ്യം ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാവുക. കമ്പ്യൂടര്‍ കോഴ്സുകള്‍ എന്ന് വെറുതെ പറയുന്നതിന് പകരം ചില പ്രത്യേക കോഴ്സുകള്‍ തയ്യാറാക്കുക
- തലവാചകം - ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത് . ആരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്ന തലവാചകം ഏതൊരു പരസ്യത്തിലും നിര്‍ബന്ധമാണ് . "കമ്പ്യൂടര്‍ കോഴ്സുകള്‍ " എന്നതിന് പകരം " സമ്മര്‍ സ്പെഷ്യല്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ " എന്നോ " ഗവ: കമ്പ്യൂടര്‍ കോഴ്സുകള്‍ " എന്നോ നല്‍കിയാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടും. ഇതിലും ശ്രദ്ധിക്കപ്പെടുന്ന മറ്റു ചില "തട്ടിപ്പുകളും" പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി "കമ്പ്യൂട്ടര്‍ അറിവില്ലായ്മയാണോ നിങ്ങളുടെ ജോലിക്ക് തടസ്സം ? " എന്നോ "ഇനി നിങ്ങള്‍ക്കും കമ്പ്യൂട്ടര്‍ പഠിക്കാം" എന്നോ....
- ഡിസൈന്‍ - തികച്ചും ക്രിയേറ്റിവ് ആയ ഡിസൈന്‍ അല്ലെങ്കില്‍ ഉള്ളടക്കം അറിയാന്‍ താത്പര്യം ഉണ്ടാവില്ല.
- ചിത്രങ്ങള്‍ - ആരെയും ആകര്‍ഷിക്കുന്ന ചിത്രങ്ങള്‍ ഏത് പരസ്യത്തിലും അത്യന്താപേക്ഷിതമാണ് . ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഉള്ളടക്കത്തിന് യോജിച്ചതാണെന്നു ഉറപ്പു വരുത്തണം
- നേട്ടങ്ങള്‍ - ആ ഉല്പന്നം അല്ലെങ്കില്‍ സേവനം കൊണ്ടു പ്രത്യേകിച്ച് നേട്ടങ്ങള്‍ എന്തെല്ലാമാണെന്ന് പ്രത്യേകം സൂചിപ്പിക്കണം.
- ഗ്യാരണ്ടി , ഓഫര്‍ തുടങ്ങിയ വാക്കുകള്‍ ഉള്‍പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
Tuesday, August 4, 2009
പരസ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment